പത്തനംതിട്ട :മദ്യം, മയക്കുമരുന്ന് എന്നീ സാമൂഹ്യ വിപത്തുകളെ മനസ്സിലാക്കുന്നതോടൊപ്പം വിനോദവും വിജ്ഞാനവും പകരുന്ന എക്സിബിഷന് ഡെലിവെറക്സ് 2016 എന്ന പേരില്‍ വെള്ളിയാഴ്ച മുതല്‍ ഈ മാസം 30 വരെ തിരുവല്ല മുന്‍സിപ്പല്‍ മൈതാനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അനാംസിന്റെ (ആന്റി നാര്‍ക്കോട്ടിക് ആല്‍ക്കഹോളിക് മിഷനറി സര്‍വ്വീസ്) 20-ാം മത് വാര്‍ഷിക പദ്ധതികളുടെ ഭാഗമായാണ് എക്സിബിഷന് നടക്കുന്നത്. എല്ലാ ദിവസവും വിവിധ ഗായക സംഘങ്ങളുടെ ഗാനസന്ധ്യ, സായാഹ്ന സമ്മേളനങ്ങള്‍ എന്നിവയുണ്ടായിരിക്കും.
എക്സ്ബിഷന് ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 5ന് റവ.ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത നിര്‍വഹിക്കും. സായാഹ്ന പരിപാടികളുടെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 5ന് മന്ത്രി മാത്യൂ.ടി.തോമസ് നിര്‍വ്വഹിക്കും. ജില്ലയിലെ മികച്ച സാമൂഹ്യ ലഹരി വിരുദ്ധ പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങ് ആന്റോ ആന്റണി എംപി നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: