കൊച്ചി: മുന്‍ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാലിക്കറ്റ് പ്രസ് ക്ളബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ സംസാരിക്കവെ അദ്ദേഹം അഭിഭാഷകർക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയതാണ് സസ്പെൻഡ് ചെയ്യാൻ കാരണമായത്.
തിരുവനന്തപുരത്ത് അഭിഭാഷകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹൈക്കോടതി അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ചേർന്ന അസോസിയേഷൻ യോഗത്തിലാണ് സെബാസ്റ്റ്യൻ പോളിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: