ആലപ്പുഴ: 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷ നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കുന്നതിനുള്ള മുന്‍ഗണനാ/പൊതു വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ കരട് പട്ടിക പ്രസിദ്ധീകരണത്തിന് തയ്യാറായി. ഇന്നു (ഒക്ടോബര്‍ 20) മുതല്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ ഇത് ലഭ്യമാകും. പട്ടികയെ സംബന്ധിച്ച പരാതികളും അവകാശ വാദങ്ങളും ഉണ്ടെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ പട്ടിക പ്രസിദ്ധീകരിച്ച തീയതി മുതല്‍ 10 ദിവസത്തിനകം നല്‍കണം. പരാതികള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കും.
പരാതി/ആക്ഷേപം സമര്‍പ്പിക്കുവാനുള്ള മാതൃക ഫോറം സപ്ലൈ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസ്, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. മാതൃക ഫോറത്തില്‍ അല്ലാതെയുള്ള പരാതികള്‍ സ്വീകരിക്കില്ല. പരാതികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോറത്തില്‍ സമര്‍പ്പിക്കുമ്പോള്‍ കാര്‍ഡുടമകളുടെ ബന്ധപ്പെട്ട അവകാശ വാദത്തിനുള്ള തെളിവുകളുടെ അസല്‍ രേഖകള്‍ അതോടൊപ്പം സമര്‍പ്പിക്കണം. പരാതികള്‍ക്ക് കൈപ്പറ്റു രസീത് ലഭിക്കും. പരാതിയില്‍ തദ്ദേശ സ്വയംഭരണ തലത്തില്‍ പരിശോധനാ സമിതികള്‍ കൂടുന്നതും വസ്തുതളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പു കല്‍പ്പിക്കും. ഇതു സംബന്ധിച്ച തെളിവെടുപ്പില്‍ വെരിഫിക്കേഷന് കമ്മറ്റി മുമ്പാകെ കാര്‍ഡുടമയോ കാര്‍ഡുടമ രേഖാമൂലം ചുമതലപ്പെടുത്തിയ ആളോ ഹാജരാകേണ്ടതാണ്. ഹാജരാവാത്ത പക്ഷം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം എടുക്കും. തദ്ദേശ സ്വയംഭരണ തല സമിതിയുടെ തീരുമാനത്തിന്മേല് പരാതിയുണ്ടെങ്കില്‍ അതിലുള്ള അപ്പീല്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ അപ്പീല്‍ കമ്മറ്റിയുടെ കണ്‍വീനറായ ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: