അമ്പലപ്പുഴ: നാലു വയസുകാരന് പട്ടികടിയേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് 17ാം വാര്‍ഡ് വാടയ്ക്കല്‍ കണ്ണങ്ങാട് വീട്ടീല് സബിന്ബോസ് സൗമ്യ ദമ്പതികളുടെ മകന് ഹരി നാരായണനെ (4)യാണ് പട്ടികടിയേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഇന്നലെ വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ച കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കരച്ചില് കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ കുട്ടിയെ നായയില്‍ നിന്നും രക്ഷിക്കുകയായിരുന്നു.
ഈ പ്രദേശത്ത് നിരവധിപ്പേര്‍ക്കാണ് അടുത്ത കാലത്ത് തെരുവുനായയില്‍ നിന്നും ആക്രമണമുണ്ടായിരിയ്ക്കുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: