ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജിലെ റാഗിങ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ച് കളിക്കുന്നു. കഴിഞ്ഞ ദിവസം എസ്എഫ്ഐ ഏരിയ സെക്രട്ടറി ജിഷ്ണു ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കട്ടപ്പന പോലീസ് കേസെടുത്തിരുന്നു. നൃപന്,ഷെഫീഖ്, ഡൈജോ, ജെന്സണ്, സോമിന് എന്നിവരാണ് കൂട്ടുപ്രതികള്‍. ഇവര്‍ ഇപ്പോഴും കോളേജ് ഹോസ്റ്റലില്‍ കഴിയുകയാണ്. പോലീസ് ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടുപോലുമില്ല. മറ്റ് കേസുകളുടെ തിരക്കായിരുന്നതിനാല്‍ റാഗിങ് കേസ് അന്വേഷിക്കാന്‍ സമയം കിട്ടിയില്ലെന്നാണ് കട്ടപ്പന എസ്.ഐയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് ജന്മഭൂമിയോട് പറഞ്ഞത്. പ്രതികളുടെ അറസ്റ്റ് വൈകിച്ച് കേസ് ദുര്‍ബ്ബലമാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: