കുമളി: ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. മീനച്ചില്‍ കാണക്കാരി കുറുമള്ളൂര്‍ പാപ്പിനിശേരിയില്‍ ശ്രീക്കുട്ടന് പി എസ് (19) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 4 മണിയോടെ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്. ഇയാളില്‍ നിന്നും 200ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസിനെ കണ്ട് ഓടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: