സിബിഎസ്ഇ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

Wednesday 19 October 2016 9:07 pm IST

സിബിഎസ്ഇ ജില്ലാ കലോത്സവം ചലചിത്രതാരം ലക്ഷ്മി ഗോപാല സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി:തൃശ്ശൂര്‍ ജില്ലാ സിബിഎസ്ഇ കലോത്സവത്തിന് ചാലക്കുടിയില്‍ തുടക്കമായി.കലക്ക് ജീവനുണ്ടെന്നും,നന്മയെ വളര്‍ത്തുമെന്നും നര്‍ത്തകിയും,സിനിമ താരവുമായ ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു. കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.കല ദു.:ഖത്തില്‍ നിന്ന് ആനന്ദത്തിലേക്കുള്ള വഴി തുറക്കുമെന്നും,ചലനത്തിലൂടെയാണ് ഓരോ കലയും മനുഷ്യന് മുന്‍പില്‍ എത്തുന്നത്.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സിബിഎസ്ഇ ജില്ലാ കലാ മാമാങ്കത്തിന് രംഗപൂജയോടെ തുടക്കമായി.
ചടങ്ങില്‍ എസ്എസ് സി.ടി പ്രസിഡന്റ് മുഹമ്മദ് റഷീദ് അദ്ധ്യക്ഷത വഹിച്ചു.സിബിഎസ്ഇ സ്‌ക്കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ജി.മുകുന്ദന്‍,കലോലത്സവം കണ്‍വീനറും സികെഎം എന്‍എസ്എസ് സ്‌ക്കൂള്‍ പ്രിന്‍സിപ്പലുമായ ഡോ.പി.അശോകന്‍,അസോസിയേഷന്‍ സെക്രട്ടറി അബ്ദുള്‍ റഷീദ് കെ.എം തുടങ്ങിയവര്‍ സംസാരിച്ചു.സ്റ്റേജിതര മത്സരങ്ങള്‍ രാവിലെ ആരംഭിച്ചു.18 മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ നടക്കുന്നത്.
പദ്യം ചൊല്ലല്‍ മത്സരവും,കവിതാലാപനവും ശ്രദ്ധേയമായി. കവിതയില്‍ മുരുകന്‍ കാട്ടാക്കടയുടെ ജിഷയായിരുന്നു പുതിയ കവിതകളില്‍ ശ്രദ്ധയാകര്‍ഷിച്ചത്. ചങ്ങമ്പുഴ,ഒഎന്‍വി,വൈലോപ്പിള്ളി കവിതകളായിരുന്നു കൂടുതലും.
ആദ്യ ഫലം അറബി പദ്യോച്ചാരണത്തിനായിരുന്നു.തൃശ്ശൂര്‍ ലെമ പബ്ലിക് സ്‌ക്കൂളിലെ എം.ആര്‍.നേഹ റഷീദ് ഒന്നാം സ്ഥാനവും, തൃശ്ശൂര്‍ ഹിറ ഇംഗ്ലീഷ് സ്‌ക്കൂളിലെ നെഹല ഫയസ് രണ്ടാം സ്ഥാനവും നേടി.ഹിന്ദി പദ്യോച്ചാരണത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് നിര്‍മ്മല മാത ഇംഗ്ലീഷ് സ്‌ക്കൂളിലെ തേജ്വസി അനില്‍ മേനോന്‍ ഒന്നാം സ്ഥാനവും,ശ്വേത ഗോപിനാഥന്‍ രണ്ടാം സ്ഥാനവും നേടി.
ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌ക്കൂളിലെ ശിവാനി മേനോന്‍ ഒന്നാം സ്ഥാനവും,തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് നിര്‍മ്മല മാത സെന്‍ട്രല്‍ സ്‌ക്കൂളിലെ ക്ലെയര്‍ ലോയിഡ് രണ്ടാം സ്ഥാനവും നേടി. സംസ്‌കൃത പദ്യം ചൊല്ലല്‍ മത്സരം പൂങ്കുന്നം പാറമേക്കാവ് വിദ്യാ മന്ദിറിലെ കാര്‍ത്തിക് എ.ആര്‍.ഒന്നാം സ്ഥാനവും,ശ്രീ ശ്രീ രവി ശങ്കര്‍ പബ്ലിക് സ്‌ക്കൂളിലെ ധനേഷ് വി രണ്ടാം സ്ഥാനവും നേടി.കാറ്റഗറി 4ല്‍. ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ പാട്ടുരാക്കല്‍ ദേവമാത സിഎംഐ പബ്ലിക് സ്‌ക്കൂളിലെ ജിതിന്‍ വി ജോര്‍ജ്ജ് ഒന്നാം സ്ഥാനവും,പോട്ടോര്‍ കുലപതി മുന്‍ഷി മന്ദിറിലെ വിഷ്ണു ശിവശങ്കര്‍ രണ്ടാം സ്ഥാനവും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.