കണ്ണൂര്‍: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള നീലേശ്വരം, ചെറുവത്തൂര്‍, ബേള, മാടായി, കുറുവങ്ങാട്, എലത്തൂര്‍, തൂണേരി, പൊന്നാനി, പാതായ്ക്കര, കേരളാധീശ്വരപുരം, പാണ്ടിക്കാട്, ചിറ്റൂര്‍, പാലപ്പുറം, മംഗലം, വരവൂര്‍, എരുമപ്പെട്ടി, ഹെര്‍ബര്‍ട്ട് നഗര്‍, വിആര്‍ പുരം, നടത്തറ, ഇടത്തിരുത്തി, പുല്ലൂറ്റ്, മായന്നൂര്‍ എന്നീ ഐടിഐ കളില്‍ അപ്രന്റിസ് ക്ലര്‍ക്കുമാരുടെ താല്‍ക്കാലിക ഒഴിവുണ്ട്. താല്പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 24 ന് രാവിലെ 10 മണിക്ക് കോഴിക്കോട് എലത്തൂര്‍ ഗവ ഐടിഐ യില്‍ ഹാജരാകണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഡിസിഎ/സി ഒപിഎയും മലയാളം കമ്പ്യൂട്ടിങ്ങുമാണ് യോഗ്യത. ഫോണ്‍: 0495 2371451.
പ്രതികരിക്കാൻ ഇവിടെ എഴുതുക: