ബാലാവകാശസംരക്ഷണ കമ്മീഷന്‍ ക്വിസ് മത്സരം

Wednesday 19 October 2016 9:13 pm IST

കണ്ണൂര്‍: ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഒക്ടോബര്‍ 22ന് കുട്ടികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തും. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കായി നവംബര്‍ 18ന് തിരുവനന്തപുരത്ത് സംസ്ഥാനതല മത്സരവും നടത്തും. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ വ്യവസ്ഥകള്‍, ഐക്യരാഷ്ട്രസഭ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍, കുട്ടികളെ സംബന്ധിച്ച ദേശീയ-സംസ്ഥാന നയങ്ങള്‍, കുട്ടികളുടെ അവകാശം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധികള്‍ എന്നിവയുടെയും വിദ്യാഭ്യാസാവകാശനിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, ബാലാവകാശസംരക്ഷണ കമ്മീഷനുകള്‍ ആക്റ്റ്, ചൈല്‍ഡ് ആന്റ് അഡോളെസന്റ് ലേബര്‍ ആക്റ്റ്, കുട്ടികളെ ലൈംഗികകുറ്റകൃത്യങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനുളള ആക്റ്റ്, ശൈശവവിവാഹ നിരോധനനിയമം എന്നിവയെ അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം നടത്തുന്നത്. സംസ്ഥാനതല വിജയികള്‍ക്ക് നവംബര്‍ 19 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.