തലശ്ശേരി: ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയും സ്ഥിതിസമത്വവും ഉറപ്പുവരുത്തുവാനും സാധാരണക്കാര്‍ക്ക് അതിവേഗത്തില്‍ നീതി ഉറപ്പുവരുത്തുവാനും സ്ഥാപിക്കുന്ന ഗ്രാമന്യായാലയത്തിന്റെ ഉദ്ഘാടനം 22 ന് രാവിലെ 9 മണിക്ക് കേരള ഹൈക്കോടതി ജസ്റ്റിസ് സി.ടി.രവികുമാറിന്റെ അധ്യക്ഷതയില്‍ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചൊക്ലി മേനപ്രത്ത് പ്രവര്‍ത്തിക്കുന്ന ശിശുമന്ദിരത്തിലാണ് ഗ്രാമന്യായാലയം പ്രവര്‍ത്തിക്കുക. ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന് എംപി, എ.എന്‍.ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ ജഡ്ജ് വി.ജി.അനില്‍ കുമാര്‍, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സെയ്തലവി എന്നിവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ കെ.ഇ.കുഞ്ഞബ്ദുള്ള, വി.കെ.രാഗേഷ്, പി.കെ.രവീന്ദ്രന്, സി.വി.എ.ലത്തീഫ്, കെ.ശാന്താറാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: