കണ്ണൂര്‍: ലോക്സഭ പാസ്സാക്കി അടുത്തുതന്നെ രാജ്യത്ത് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഗുഡ്സ് ആന്റ് സര്‍വ്വീസ് ടാക്സിനെപ്പറ്റി മനസ്സിലാക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് സെമിനാര്‍ സംഘടിപ്പിച്ചു. സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് അസി.കമ്മീഷണര്‍ എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ രജിസ്ട്രാര്‍ ഡോ.തോമസ് ജോസഫ് ജിഎസ്ടിയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ചേമ്പര്‍ പ്രസിഡണ്ട് സി.വി.ദീപക് അധ്യക്ഷത വഹിച്ചു. വിവിധ വ്യാപാര സംഘടനാ പ്രതിനിധികളായ ജോസഫ് പൈക്കട, ചാക്കോ മുല്ലപ്പള്ളി, വി.ബാഷിത്, ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് മാത്യു സാമുവല്‍ സ്വാഗതവും ഓണററി സെക്രട്ടറി സച്ചിന് സൂര്യകാന്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: