കണ്ണൂര്‍: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പില്വരുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കരട് മുന്‍ഗണനാ/മുന്‍ഗണനാ ഇതര പട്ടികയുടെ പകര്‍പ്പ് വില്ലേജ് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, പഞ്ചായത്ത് ഓഫീസ,് റേഷന്‍കടകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരിശോധനക്കായി ലഭിക്കുമെന്ന് തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട പരാതികളും അനര്‍ഹരെ സംബന്ധിച്ച ആക്ഷേപങ്ങളും ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ തലശ്ശേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസിലെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കൗണ്ടറുകളില്‍ സ്വീകരിക്കും. പരാതി സമര്‍പ്പിക്കുന്നതിനായുള്ള അപേക്ഷയുടെ മാതൃക താലൂക്ക് സപ്ലൈ ഓഫീസ്, റേഷന്‍കടകള്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാകും. അപേക്ഷയോടൊപ്പം പരാതി/ആക്ഷേപം സാധൂകരിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പും ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: