കായംകുളത്ത് ആസിഡ് ചോര്‍ന്നു; ഗതാഗതം തടസ്സപ്പെട്ടു

Friday 30 March 2012 12:57 pm IST

കായംകുളം: കായംകുളത്തു ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്നു. സ്വകാര്യ ബസ്റ്റാന്റിന് സമീപമാണു സംഭവം. ഫയര്‍ഫോഴ്‌സ്‌ എത്തി താല്‍ക്കാലികമായി വാല്‍‌വ് അടച്ച്‌ സമീപത്തെ ഗ്രൗണ്ടിലേക്ക്‌ ലോറി മാറ്റി. ചോര്‍ച്ചയെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പുനലൂരില്‍ നിന്നും എറണാകുളത്തേക്ക്‌ കൊണ്ടുപോകുകയായിരുന്ന ഫോസ്ഫോറിക്ക് ആസിഡാണ്‌ വാല്‍‌വ് തകരാറിനെ തുടര്‍ന്ന്‌ റോഡിലേക്ക്‌ ചീറ്റി തെറിച്ചത്‌. തുടര്‍ന്ന്‌ പ്രദേശമാകെ രൂക്ഷ ഗന്‌ധം അനുഭവപ്പെട്ടു. റോഡില്‍ വീണ ആസിഡ്‌ വെള്ളമൊഴിച്ച്‌ കഴുകി കളഞ്ഞ ശേഷമാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.