പാല്‍ ഗുണനിലവാര ബോധവല്‍ക്കരണം

Wednesday 19 October 2016 9:14 pm IST

കണ്ണൂര്‍: ക്ഷീര വികസന വകുപ്പിന്റെയും ഉരുവച്ചാല്‍ ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉരുവച്ചാല്‍ ക്ഷീരോല്‍പ്പാദക സഹകരണത്തില്‍ 21 ന് രാവിലെ 9.30 ന് പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഉരുവച്ചാല്‍ കെഎസ്എസ് പ്രസിഡണ്ട് നാണുവിന്റെ അധ്യക്ഷതയില്‍ മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തില്‍ അസി.ഡയറക്ടര്‍ ഷാന്റി അബ്രഹാമും പാല്‍ പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ഇരിട്ടി ക്ഷീരവികസന ഓഫീസര്‍ രാജി എസ് മണിയും ക്ലാസെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.