കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ കുടുംബശ്രീവഴി നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശലയോജന വഴി അക്കൗണ്ടിഗ്, ഡാറ്റ എന്‍ട്രി കോഴ്സുകളില്‍ സൗജന്യ പരിശീലനവും തൊഴിലും നല്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുളള തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. അക്കൗണ്ടിഗ്, ഡേറ്റഎന്‍ട്രി വിഭാഗങ്ങളിലായി ഇരിട്ടി കേന്ദ്രത്തില്‍ 80 പഠിതാക്കള്‍ക്കാണ് അവസരം. പരിശീലന കാലയളവില്‍ യാത്രബത്ത, യൂണിഫോം, പാഠപുസ്തകം എന്നിവ സൗജന്യമായി ലഭിക്കും.
കുടുംബശ്രീയില്‍ അംഗങ്ങളായതോ തൊഴില്‍കാര്‍ഡ് ഉള്ളതോ ആയ വ്യക്തികളുടെ കുടുബാംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്നുമാസമാണ് പരിശീലന കാലയളവ്. താല്പര്യമുള്ളവര് ഇരിട്ടി പുതിയബസ്റ്റാന്റിലെ താലൂക്കാഫീസിനു മുകളിലുള്ള സിന്ക്രോസര്വ് ട്രെയിനിംങ്സെന്ററായ സാക് കംമ്പ്യുട്ടര് അക്കാദമിയില്‍ 21/10/2016 വെള്ളിയാഴ്ച രാവിലെ 10 ന് എത്തിചേരുക. ഫോണ്‍ : 9400992200, 9400991100.
പ്രതികരിക്കാൻ ഇവിടെ എഴുതുക: