കണ്ണൂര്‍: കണ്ണൂരിലെ സിപിഎം അക്രമത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കെതിരെ പി.ജയരാജന്. ഇന്നലെ കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കാനത്തിനെതിരെ ജയരാജന് രംഗത്തെത്തിയത്. സ്വാതന്ത്ര്യത്തിന് ജനകീയ പ്രതിരോധമുണ്ടായിട്ടുണ്ടെന്നും അത് കാനത്തിന് നിഷേധിക്കാനാവില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കാനം ചരിത്രം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കാത്തതു കൊണ്ടാണ് കാനം ഇങ്ങനെ പ്രതികരിച്ചതെന്നും ജയരാജന് പറഞ്ഞു. അക്രമങ്ങള്‍ക്കെതിരെ സംസാരിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം വിലമതിക്കുന്നതാണെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: