കണ്ണൂര്‍: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സമഗ്ര യുവജന നയം പ്രഖ്യാപിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യ തൊഴില്‍ മേഖലകളിലെ ജോലി സുരക്ഷിതത്വവും മിനിമം കൂലിയും ഉറപ്പുവരുത്താനും യുവജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും കഴിഞ്ഞാല്‍ മാത്രമെ കേരളത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ മുന്നോട്ടുപോക്കിന് സാധിക്കുകയുള്ളൂവെന്നും മഹേഷ് കക്കത്ത് പറഞ്ഞു. കെ.വി.രജീഷ് എഐവൈഎഫ് ജില്ല സെക്രട്ടറി കെ.വി.രജീഷ്, ജില്ലാ പ്രസിഡന്റ് എം.സി.സജീഷ്, കണ്ണൂര്‍ മണ്ഡലം സെക്രട്ടറി കെ.വി.പ്രശോഭ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: