മുത്തലാഖിനെ അനുകൂലിക്കുന്നില്ലെന്ന് സീതാറാം യെച്ചൂരി

Wednesday 19 October 2016 9:16 pm IST

ആലപ്പുഴ: മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പുന്നപ്ര- വയലാര്‍ സമരത്തിന്റെ എഴുപതാം വാര്‍ഷികാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലീം രാജ്യങ്ങളിലെ മതപണ്ഡിതന്മാരുപോലും മുത്തലാഖിനെ എതിര്‍ക്കുന്നു. എന്നാല്‍ മുത്തലാഖിന്റെ പേരില്‍ മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കില്ലെന്നും ഹിന്ദു സമൂഹത്തിലെ അനാചാരങ്ങളും ഏകി#ൃകൃത സിവില്‍ കോഡിനുള്ളില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുന്നപ്ര വയലാര്‍ സമരത്തിന്റെ എഴുപതാം വാര്‍ ഷികം ആചരിക്കുമ്പോള്‍ ഇന്ന് നടക്കുന്നത് പുന്നപ്ര വയലാര്‍ സമരത്തിനെതിരെയുള്ള സമരങ്ങളാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിപിഐ ജനറല്‍ സെക്രട്ടറി സുധാകരറെഡ്ഡി അഭിപ്രായപ്പെട്ടു. പുന്നപ്ര വയലാര്‍ സമര സേനാനി വി.എസ്. അച്യുതാനന്ദനെ ആദരിച്ചു. ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.