ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചുപൂട്ടി രോഗികള്‍ ദുരിതത്തില്‍

Wednesday 19 October 2016 9:18 pm IST

ചേര്‍ത്തല: ദേശീയ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അറ്റകുറ്റപ്പണികളുടെ പേരില്‍ അടച്ചുപൂട്ടി. കേന്ദ്രീകൃത ശീതീകരണ സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള തിയേറ്റര്‍ അടച്ചതോടെ മുന്‍കൂട്ടി ശസ്ത്രക്രിയ നിശ്ചയിച്ചരടക്കമുള്ള രോഗികള്‍ ദുരിതത്തിലായി. ദേശീയ അംഗീകാരം ലഭിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍.എ.ബി.എച്ചിന്റെ നിര്‍ദേശപ്രകാരം നിര്‍മിച്ച തീയേറ്ററാണ് ടൈലുകള്‍ മാറ്റുന്നതിന്റെ പേരില്‍ അധികൃതര്‍ അടച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ 13 ന് മൂന്നുദിവസത്തേക്ക് എന്ന പേരില്‍ അടച്ചതെങ്കിലും ഇതുവരെയും തുറന്നിട്ടില്ല. പണിപൂര്‍ത്തിയാകാന്‍ വൈകുമെന്നാണ് ആശുപത്രി അധികൃതര്‍ വാദം. ഇതുമൂലം ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന രോഗികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലോ ജില്ലാ ആശുപത്രിയിലോ ചികിത്സ തേടേണ്ട സ്ഥിതിയാണ്. ഇതോടെ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. തീയേറ്റര്‍ ഉപയോഗിക്കണമെങ്കില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകളും പൂര്‍ത്തിയാകേണ്ടതുണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്കായി ട്രോമോ കെയര്‍ കെട്ടിടത്തില്‍ താല്‍ക്കാലികമായി ഓപ്പറേഷന്‍ തീയേറ്റര്‍ സജീകരിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.