മോഷണം നടന്നു

Wednesday 19 October 2016 9:20 pm IST

അഴീക്കോട്: അഴീക്കോട് പൂതപ്പാറ ജംഗ്ഷനില്‍ നാല് കടകളില്‍ മോഷണം നടന്നു. സുരേഷിന്റെ മില്‍മ ബൂത്ത്, അബ്ദുള്ള സ്റ്റോര്‍, എം.ഡി.ഹമീദ് ഫൂട്ട് ആന്റ് സ്റ്റേഷനറി, വി.അബ്ദുറഷീദ് സ്റ്റോര്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. മില്‍മ സ്റ്റോറില്‍ നിന്ന് 2500 രൂപയും അബ്ദുള്ള സ്റ്റോറില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും, ഹമീദ് സ്റ്റേഷനറിയില്‍ നിന്ന് 3000 രൂപയും റഷീദ് സ്റ്റോറില്‍ നിന്ന് ചില്ലറ പണവുമാണ് മോഷ്ടിച്ചത്. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.