ഏന്തയാര്‍: ലഹരി ഉപയോഗത്തില്‍ കേരളം രാജ്യത്ത് ഏഴാം സ്ഥാനത്തും, പട്ടണങ്ങളില്‍ കൊച്ചി രണ്ടാം സ്ഥാനത്തുമാണെന്നു എക്സൈസ് കമ്മീഷണര്‍ ഋഷി രാജ് സിങ് പറഞ്ഞു. ഏന്തയാര്‍ ജെ. ജെ. മര്‍ഫി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ദൈനംദിനം വര്‍ദ്ധിച്ചുവരികയാണ്. ലഹരി ഉപയോഗം സംബന്ധിച്ചു മാതാപിതാക്കളോട് ആരെങ്കിലും പറയുമ്പോള്‍ അതിനെ എതിര്‍ത്തു മക്കളെ ന്യായീകരിക്കുന്ന പ്രവണത മാതാപിതാക്കള്‍ സ്വീകരിക്കരുതെന്നും ഋഷിരാജ് സിങ് പറഞ്ഞു.
ഏന്തയാര്‍ ജെജെ മര്‍ഫി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്, എന്‍ എസ്എസ്, എസ്പിസി യൂണിറ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു ലഹരി വിരുദ്ധ സെമിനാറും വിളംമ്പര റാലിയും സംഘടിപ്പിച്ചത്. യോഗത്തില്‍ സ്കൂള്‍ മാനേജര്‍ മൈക്കിള്‍ എ കള്ളിവയലില്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഗ്രേസി ജോര്‍ജ്ജ്, റവ.ഫാ മാത്യു വെട്ടുകല്ലേല്‍, സി. റ്റെസി മരിയ കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്, പഞ്ചായത്തംഗം കെ. ആര്. രാജി, പിറ്റിഎ പ്രസിഡന്റ് കെ. ഇ. ഹബീബ്, ജലജാഷാജി, മേഴ്സി മാത്യു, അന്ന ഐറിന് തോമസ് സുബാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: