പാറശ്ശാല (തിരുവനന്തപുരം): 27-ാമത് വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ് ഇന്ന് പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ ആരംഭിക്കും. ഇന്ന് മുതല്‍ 23 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 11ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ് നിര്‍വ്വഹിക്കും. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 600-ല്‍പ്പരം കായിക താരങ്ങള്‍ പത്ത് സോണുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ അദ്ധ്യക്ഷന്‍ ടി. ചക്രവര്‍ത്തി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഒ.രാജഗോപാല്‍ എംഎല്‍എ മുഖ്യാതിഥിയും വിദ്യാഭാരതി നാഷണല്‍ ജോയിന്റ് സെക്രട്ടറി എ.സി.ടി. രാജഗോപാല്‍ മുഖ്യപ്രഭാഷകനുമായിരിക്കും. ജനറല്‍ കണ്‍വീനര്‍ ഡോ.സി.സുരേഷ് കുമാര്‍, കരമന ജയന്, ചൂഴാല്‍ നിര്‍മ്മലന്‍, സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
22-ന് രാവിലെ സ്പോര്‍ട്സ് മെഡിസിന് എന്ന വിഷയത്തെ കുറിച്ച് സെമിനാര്‍ നടക്കും. 23-ന് രാവിലെ നടക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന സമാപന പരിപാടികള്‍ റിച്ചാര്‍ഡ് ഹെ എംപി ഉദ്ഘാടനം ചെയ്യും.
വിദ്യാഭാരതി നാഷണല്‍ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. എന്‍ വേലായുധന്‍കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ മുഖ്യാതിഥിയും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളിധരന് മുഖ്യ പ്രഭാഷകനുമായിരിക്കും. ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന്, അരവിന്ദാക്ഷന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: