കളമശേരി നഗരസഭയില്‍ ഗ്രൂപ്പ് പോര്

Wednesday 19 October 2016 10:28 pm IST

കളമശേരി: നഗരസഭയിലെ അദ്ധ്യക്ഷ പദവിയെച്ചൊല്ലി എ,ഐ ഗ്രൂപ്പു പോര് ശക്തമായ കളമശേരിയില്‍ അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ഐ ഗ്രൂപ്പ് രണ്ടായി. കൗണ്‍സില്‍ യോഗത്തിലെ അന്തിമ ചര്‍ച്ചയില്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും എ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റവും യോഗം കഴിഞ്ഞ് പൊതുനിരത്തില്‍ ഉന്തും തള്ളും നടന്നു. രണ്ട് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരുടെ നേതൃത്വത്തിലാണ് ഐ ഗ്രൂപ്പ് രണ്ട് ചേരിയായത്. ഇതോടെ എ ഗ്രൂപ്പുക്കാരിയായ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ക്ക് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.കെ ബഷീര്‍ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചിരിക്കുകയാണ്. ഇന്നലെ ഒരു ദിവസം നീണ്ടു നിന്ന കൗണ്‍സിലില്‍ പ്രതിപക്ഷത്തേക്കാളേറെ ശക്തമായി ഐ ഗ്രൂപ്പു നേതാക്കന്മാര്‍ പദ്ധതികളില്‍ അഴിമതികള്‍ ആരോപിച്ചു. ക്ഷേമ, വികസന, ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ക്കെതിരെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് എ വിഭാഗം കൗണ്‍സിലര്‍മാരും ഇടയ്ക്കിടയ്ക്ക് ആരോപണങ്ങള്‍ നടത്തി. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പുകൈമാറിയ ലക്ഷക്കണക്കിന് രൂപയുടെ കഴിഞ്ഞ കൗണ്‍സിലിലെ ഫയലുകള്‍ കാണാതായതില്‍ ആര്‍ക്കാണ് പങ്കെന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അബ്ദുള്‍ സലാം ആവശ്യപ്പെട്ടു. ഉച്ചഭക്ഷണത്തിന് ശേഷം ചേര്‍ന്ന കൗണ്‍സിലിലാണ് ലുലു അഴിമതിയാരോപണം ഭരണ കക്ഷിയുംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിലും പുറത്ത് കയ്യാങ്കളിയിലും കലാശിച്ചത്. മാലിന്യ സംസ്‌കരണ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജഹാന്‍ കടപ്പിള്ളി ലുലു തരുന്ന മാലിന്യനീക്ക തുകയെക്കുറിച്ച് ആരോപണം ഉയര്‍ത്തി. മാസം ആറു ലക്ഷം രൂപ തരേണ്ടിടത്ത് 2 ലക്ഷം തരുന്നുള്ളൂവെന്നാണ് ആരോപണം. ഐ ഗ്രൂപ്പില്‍ പെട്ടവര്‍ പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് പ്രതിപക്ഷവും മുതലെടുത്തു. വാര്‍ഡുകളില്‍ മാലിന്യനീക്കം ഒരോരുത്തരുടേയും താത്പര്യപ്രകാരമാണെന്ന വിര്‍ശനമെന്ന് ഷാജഹാന്‍ നടത്തിയത്. ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്ററോട് 'നിങ്ങളുടെ കുടുംബമാണോ നഗരസഭ' എന്ന് ചോദിച്ചതാണ് ബഹളത്തിന് കാരണമായത്. ഇതേറ്റ് പിടിച്ച കൗണ്‍സിലര്‍ മാര്‍ട്ടിന്‍ തായങ്കരിയുമായി വാക്കേറ്റം ഉണ്ടായി. മറ്റ് എ വിഭാഗം കൗണ്‍സിലര്‍മാരും ബഹളം വച്ചു. ഇതിനിടയില്‍ അജണ്ടകള്‍ വേറെയൊന്നുമില്ലാത്തതിനാല്‍ എല്‍ഡിഎഫ് യോഗത്തില്‍ നിന്നിറങ്ങി പോയ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.