പാനൂര്‍(കണ്ണൂര്‍): ബിജെപി പ്രവര്‍ത്തകരുടെ ബൈക്കുകള്‍ കത്തിച്ചു.കരിയാട് നമ്പ്യാര്‍സ് യുപി സ്ക്കൂളിനു സമീപം ബീനാഹൗസില് സുരേന്ദ്രന്റെ രണ്ടു ബൈക്കുകളാണ് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ കത്തിച്ചത്. സിപിഎം പ്രവര്‍ത്തകരുടെ ബൈക്കുകളും സുരേന്ദ്രന്റെ വീട്ടുമുറ്റത്തു വച്ചിരുന്നു. ഇവിടെ നിന്നും സമീപത്തെ വയലിലേക്കു ബൈക്കുകള്‍ ഉരുട്ടികൊണ്ടു പോയാണ് കത്തിച്ചത്. ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി.
കരിയാട് മേഖലയില്‍ നിരവധി ബൈക്കുകളും ഓട്ടോറിക്ഷകളും വ്യത്യസ്ത ഘട്ടങ്ങളില്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഇതുവരെ ഒരു പ്രതികളെയും പിടികൂടാന്‍ പോലീസിനു സാധിച്ചിട്ടില്ല. ബിജെപി പ്രവര്‍ത്തകന്റെ ബൈക്കുകള്‍ കത്തിച്ച സംഭവത്തില്‍ ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: