ഇടുക്കി: പെരുവന്താനം 35-ാം മൈലിന് സമീപം ആകാശത്ത് നിന്നു പതിച്ച വസ്തു തിരുവനന്തപുരത്തു നിന്ന് എത്തിയ ഭൗമശാസ്ത്രജ്ഞര്‍ ഏറ്റെടുത്തു.
ചൊവ്വാഴ്ച്ച വൈകിട്ട് 6.45 നാണ് ബോയ്സ് എസ്റ്റേറ്റിലേക്കുള്ള റോഡില്‍ ഉല്‍ക്കയ്ക്ക് സമാനമായ ഇരുമ്പ് കഷണം പതിച്ചത്.
എസ്റ്റേറ്റിലെ ട്രാക്ടര്‍ ഡ്രൈവറായ ജോസഫ് ഓട്ടോറിക്ഷയില്‍ വരവെയാണ് മുന്നില്‍ ഇരുമ്പ് കഷണം വീണത്. കൈയിലൊതുങ്ങുന്ന ഇതിന് 1.35 കിലോഗ്രാം ഭാരമുണ്ട്. ഉടന്‍ തന്നെ ജോസഫ് ഇതെടുത്ത് പെരുവന്താനം പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് പോലീസ് ഭൗമശാസ്ത്ര വിദഗ്ധരെ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ എത്തിയ ഇവര്‍ ഇത് പതിച്ച സ്ഥലവും പരിശോധിച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ കൃത്യമായ വിവരം ലഭ്യമാകുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: