കടം വീട്ടാന്‍ കത്തോലിക്കാ പള്ളി മുസ്ലീം ഗ്രൂപ്പിന് വിറ്റു!

Thursday 20 October 2016 12:19 am IST

വാഷിങ്ടണ്‍: അമേരിക്കയിലെ ബ്രിസ്റ്റോള്‍ നഗരത്തിലെ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ ബിവിഎം കത്തോലിക്കാ പള്ളി തുര്‍ക്കി അമേരിക്കന്‍ മുസ്ലീം കള്‍ച്ചറല്‍ അസോസിയേഷന് വിറ്റു. കടം വീട്ടാനാണ് 12 കോടി രൂപയ്ക്ക് (17,75,000 ഡോളര്‍) പള്ളി വിറ്റത്. ഞായറാഴ്ചത്തെ കുര്‍ബാനക്കിടയിലാണ് വെള്ളിയാഴ്ച പള്ളി വിറ്റ കാര്യം വിശ്വാസികളോട് വെളിപ്പെടുത്തിയത്. ക്രിയാത്മകമായാണ് അവര്‍ പ്രതികരിച്ചത്. ഫിലാഡല്‍ഫിയ മഹായിടവക വക്താവ് കെന്‍ ഗവിന്‍ പറഞ്ഞു. കടം വീട്ടിയശേഷമുള്ള പണം ഇടവകയുടെ സ്വത്തായി സൂക്ഷിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.