മുക്കം: പുതുതായി വാങ്ങിവച്ച ഗ്യാസ്സിലിണ്ടറിന്റെ സീല്‍ പൊട്ടിക്കുന്നതിനു മുമ്പുതന്നെ പൊട്ടിത്തെറിച്ച് സ്കൂള്‍ പാചകപ്പുര കത്തി നശിച്ചു.തൊണ്ടിമ്മല്‍ ഗവ.എല്‍.പി.സ്കൂളിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് അപകടമുണ്ടായത്. ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ച ധാന്യങ്ങള്‍, പയറുകള്‍, പാത്രങ്ങള്‍, മിക്സി, വൈദ്യുത അടുപ്പ്, ലാന്റ് ഫോണ്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയെല്ലാം കത്തി നശിച്ചു.മുക്കത്തുനിന്നെത്തിയ ഫയര്‍ ഫോഴ്സും വിദ്യാലയാധികൃതരുംനാട്ടുകാരും ഇടപെട്ട് തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
എട്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിദ്യാലയാധിക്യതര് അറിയിച്ചു.കൊടുവള്ളി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടറും മുക്കം തിരുവമ്പാടി പൊലീസും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്, മുക്കം മുന്‍സിപ്പല്‍ ചെയര്മാന്, ജില്ലാ പഞ്ചായത്തംഗം,മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍, എസ്.എസ്.എ കുന്ദമംഗലം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, സാമൂഹ്യക്ഷേമ വകുപ്പധികൃതര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: