യുവമോര്‍ച്ച റീത്ത് വച്ച് പ്രതിഷേധിച്ചു

Thursday 20 October 2016 10:45 am IST

കുണ്ടറ: പെരുമ്പുഴ ജംഗ്ഷനില്‍ ബാലഗോപാല്‍ എംപിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹൈമാസ്റ്റ്‌ലൈറ്റ് ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ തന്നെ മിഴിയടച്ചു. വലിയ രീതിയില്‍ കൊട്ടിഘോഷിച്ചും പരിപാടികളുമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഹൈമാസ്റ്റ് ലൈറ്റ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കത്താതായി. ഇത് ശരിയാക്കാന്‍ ജനപ്രതിനിധികളോ പഞ്ചായത്തോ ഇടപെടാത്തതിനാല്‍ ഇതിനെതിരെ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇവിടേക്ക് പ്രകടനമായെത്തി ഇതില്‍ കരിങ്കൊടി ഉയര്‍ത്തി ഹൈമാസ്റ്റിന്റെ മരണസൂചകമായി ഇതില്‍ റീത്ത് വച്ചു. തുടര്‍ന്ന് കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജിത്തിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വിശാഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതിയംഗം ധനേഷ്, എസ്‌സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് ചന്ദ്രന്‍, യുവമോര്‍ച്ച ഇളമ്പള്ളൂര്‍ കണ്‍വീനര്‍ രഞ്ചിത്ത്, ബിജെപി ഇളമ്പള്ളൂര്‍ ജനറല്‍ സെക്രട്ടറി അജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.