കൊല്ലം: അനധികൃത ധാതുഖനനവും കടത്തും തടയുന്നതിന് കൊല്ലം റവന്യൂ ഡിവിഷണല്‍ ഓഫീസന് വി.രാജചന്ദ്രന്റെ നേതൃത്വത്തിലുള്ള ജില്ലാതല സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. അനുമതിയില്ലാതെ അനധികൃതമായി പാറ കടത്തിക്കൊണ്ടുപോയ ടിപ്പര്‍ലോറികള്‍ പിടികൂടി പൂയപ്പള്ളി, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിച്ചു. എം സാന്റ് യൂണിറ്റുകളിലേയും ക്രഷര്‍ യൂണിറ്റുകളിലേയും കാഷ് രസീത് ഉപയോഗിച്ച് പാറപ്പൊടിയും മെറ്റലും കടത്തു—തായി പരിശോധനയില്‍ ബോധ്യപ്പെട്ടു. 2015ലെ കെഎംസി ചട്ട’പ്രകാരമുള്ള ഒ(എ) ഫാറം പാറയും അനുബന്ധ ഉത്പന്നങ്ങളും കടത്തുന്ന വാഹനത്തില്‍ സൂക്ഷിക്കണം. അല്ലാതെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ആര്‍ഡിഒ അറിയിച്ചു. അനധികൃത ധാതുഖനനവും കടത്തും ശ്രദ്ധയില്‍പ്പെട്ടാല്‍ 9447163461, 0474-2794002, 9447677800 എന്നീ നമ്പരുകളില്‍ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: