മുഹമ്മ: റോഡരികില്‍ തണല്‍ വിരിച്ച് നിന്ന കൂറ്റന്‍മരം മുറിയ്ക്കുന്നത്ബി ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. ആലപ്പുഴ-തണ്ണീര്‍മുക്കം റൂട്ടില്‍ മുഹമ്മ കാര്‍മ്മല്‍ കവലയില്‍ നിന്ന ആഞ്ഞിലി-അത്തി ഉള്‍പ്പെടേയുള്ള മരങ്ങള്‍ മുറിച്ചുതുടങ്ങിയിട്ട് നാലുദിവസമായി. സമീപത്തെ വീട്ടുകാരന്റെ പരാതിയെ തുടര്‍ന്നാണ് പിഡബ്ല്യൂഡിയും വനംവകുപ്പും ചേര്‍ന്ന് മരം ലേലംചെയ്ത് വിറ്റത്.
പാരിസ്ഥിതിക അനുമതിയില്ലാതെയാണ് മരം മുറിച്ചതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ നിയവിരുദ്ധമായിട്ടല്ല മരം മുറിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.ആര്. പ്രസാദ്, ടി.എസ്. അനില്‍കുമാര്‍, പി. ടാഗോര്‍, സജിമോന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: