അമ്പലപ്പുഴ: കരിമണല്‍ ഖനന വിരുദ്ധ സമരം ശക്തമാക്കുമെന്ന് വേദവ്യാസ ധര്‍മ്മ പ്രചാരകസഭ ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ ഇതിനെതിരെ സമരം നടത്തുന്ന പുന്തല, തോട്ടപ്പള്ളി, ഒറ്റപ്പന കരയോഗങ്ങള്‍ക്കു പൂര്‍ണ്ണപിന്തുണ നല്‍കും. കിലോമീറ്ററുകള്‍ കരയുണ്ടായിരുന്ന പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളില്‍ തോട്ടപ്പള്ളി ഹാര്‍ബറിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് കടല്‍ക്ഷോഭത്തിനു കാരണമായത്. ഐആര്‍ഇ നടത്തുന്ന കരിമണല്‍ ഖനനത്തില്‍ ദുരൂഹതയുണ്ട്. തീരം സംരക്ഷിക്കാനും കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും സാഹചര്യം ഒരുക്കണമെന്ന് സംസ്ഥാന സെക്രട്ടറി ഭരത്, ട്രഷറര്‍ ഉണ്ണികൃഷ്ണന്, രക്ഷാധികാരി, റാംമോഹന്, ജില്ലാ പ്രസിഡന്റ് കനകേശ്വരന്‍, സെക്രട്ടറി ആര്. സുബോധ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: