ചേര്‍ത്തല: ഡ്യൂട്ടിക്ക് ശേഷം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിലിരുന്ന് മദ്യപിക്കുകയായിരുന്ന മൂന്ന് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിപ്പോയിലെ ഡ്രൈവര്‍മാരായ അജയകുമാര്‍ (54), ബിജു (48), മെക്കാനിക്ക് ഉണ്ണി (53) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഗ്യാരേജില്‍ കിടന്ന ബസ് റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയതെന്നും വൈദ്യപരിശോധന നടത്തി കേസെടുത്തതായും എസ്.ഐ എ.വി.സൈജു പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: