വിസ തട്ടിപ്പ്; പ്രതി പിടിയില്‍

Thursday 20 October 2016 9:24 pm IST

രാജാക്കാട്: ഗള്‍ഫിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് ദിണ്ഡിഗല്‍ മണലൂര്‍ സ്വദേശി ജോണ്‍സണ്‍(30) ആണ് പിടിയിലായത്. ഗള്‍ഫിന് പോകാനായി വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് രണ്ട് മാസം മുമ്പാണ് കൂമ്പന്‍പ്പാറ മണപ്പാടന്‍മുറിയില്‍ അജി എം കെയുടെ പണം പ്രതി തട്ടിയെടുത്തത്. പലതവണയായി ബാങ്ക് അക്കൗണ്ട് വഴിയാണ് 57000 രൂപ ജോണ്‍സണ്‍ തട്ടിയെടുത്തത്. വിസ നല്‍കാത്തതിനെ തുടര്‍ന്നാണ് അജി രാജാക്കാട് പോലീസിന് പരാതി നല്‍കുന്നത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് പിടികൂടിയത്. രാജാക്കാട് എസ് ഐ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ തട്ടിപ്പിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെളിവെടുപ്പിന് ശേഷം ഇന്നലെ കോടതയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.