കമ്പംമെട്ട;് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെ തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് കടത്തികൊണ്ട് വന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. വണ്ടന്മേട് സ്വദേശിയായ രാമകുമാര്‍ (19) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 55 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി ഐപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: