ഓട നിറഞ്ഞ് മാലിന്യം റോഡിലൂടെ ഒഴുകുന്നു

Thursday 20 October 2016 9:25 pm IST

കട്ടപ്പന: കുന്തളംപാറ റോഡില്‍ പുതിയ ബസ് സ്റ്റാന്റിന് സമീപം ഓട നിറഞ്ഞ് മാലിന്യം റോഡിലൂടെ ഒഴുകുന്നു. കട്ടപ്പന നഗരത്തിലെ മാലിന്യം വഹിച്ചുക്കുന്ന ഓട പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊണ്ട് അടഞ്ഞതാണ് മാലിന്യം റോഡിലൂടെ ഒഴുകാന്‍ കാരണം. ഓട നിറഞ്ഞ് മലിനജലം റോഡിലൂടെ ഒഴുകി തുടങ്ങിയതോടെ സമീപകച്ചവട സ്ഥാപനങ്ങളില്‍ ഇരിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായത്. അസഹനീയമായ ദുര്‍ഗന്ധമാണ് ഇവിടെ നിന്നും ഉയരുന്നത്. പുതിയ ബസ് സ്റ്റാന്റിലേക്ക് വരുന്ന യാത്രക്കാര്‍ക്കും മൂക്ക് പൊത്തി വേണം ഇതുവഴി കടന്നു പോകാന്‍. ഓട നിറഞ്ഞ് മാലിന്യം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ആയി. നഗരസഭാ അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലാ എന്നും സമീപത്തെ വ്യാപാരികളും പറഞ്ഞു. ഓട നന്നാക്കുന്നതിന് ഇനിയും അധികൃതര്‍ തയ്യാറായില്ലാ എങ്കില്‍ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.