കോഴിക്കോട്: അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കാന്‍ സിപിഎമ്മില്‍ ആര്‍ക്കോ നിര്‍ബന്ധബുദ്ധി ഉള്ളതുപോലെ തോന്നുന്നുവെന്ന് എഐവൈഎഫ്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരിസ്ഥിതി സൗഹൃദമല്ലാത്ത വികസനത്തെ പിന്തുണക്കാനാവില്ല. വൈദ്യുതി ലഭിക്കാന്‍ അതിരപ്പിള്ളി അല്ലാതെ മറ്റ് ബദല്‍ വഴികള്‍ കണ്ടെത്തണം. പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രിയുടെ നിയമസഭാ പ്രഖ്യാപനം അംഗീകരിക്കാനാവില്ല. ഇടതുപക്ഷമുന്നണിയുടെ പ്രകടനപത്രികയില്‍ പരാമര്‍ശിക്കാതിരുന്നത് പൊതുസമൂഹത്തിന്റെ താല്‍പ്പര്യം പരിഗണിച്ചാണ്.
പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ എഐവൈഎഫ് സമരവുമായി മുന്നോട്ടുവരും. തൊഴില്‍, വിദ്യാഭ്യാസം, തെരഞ്ഞെടുപ്പ് പരിഷ്കരണം എന്നീ മുദ്രാവാക്യം ഉയര്‍ത്തി നവംബര്‍ 22ന് എഐവൈഎഫ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. പി. ഗവാസ്, എന്‍.എം. ബിജു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: