തിരുവനന്തപുരം: എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷ 2017 മാര്‍ച്ച് എട്ടിനാരംഭിക്കും. ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മാര്‍ച്ച് എട്ടിനാരംഭിച്ച് 23ന് അവസാനിക്കുന്ന രീതിയിലാണ് ടൈംടേബിളിന് രൂപം കൊടുത്തിരിക്കുന്നത്. മാര്‍ച്ച് എട്ടിന് മലയാളം ഒന്നാം പേപ്പര്‍ പരീക്ഷ നടക്കും.
ഒമ്പതിന് മലയാളം രണ്ടാം പേപ്പര്‍, 13ന് ഇംഗ്ലീഷ്, 14ന് ഹിന്ദി, 16ന് സോഷ്യല്‍ സ്റ്റഡീസ്, 20ന് മാത്തമാറ്റിക്സ്, 21ന് ഫിസിക്സ്, 22ന് കെമിസ്ട്രി, 23ന് ബയോളജി പരീക്ഷകള്‍ നടക്കും. അവധിയെത്തുടര്‍ന്ന് 10, 11, 12, 15 തീയതികളില്‍ പരീക്ഷ ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: