കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍ ഇല്ലാതാക്കുന്നതിന് മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കണമെന്ന് എം.ടി. രമേശ്. ബിജെപി തൃക്കാക്കര നിയോജ കമണ്ഡലം കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ പോലീസ് സംവിധാനം നിഷ്പക്ഷമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സജീവ പ്രവര്‍ത്തകരുടെ ഡേറ്റാബാങ്ക് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എസ്. സജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ ദാസ്, ജില്ലാ ജന.സെക്രട്ടറിമാരായ കെ.എസ്. ഷൈജു, എം.എന്‍. മധു, സംസ്ഥാന കമ്മിറ്റി അംഗം, രശ്മി സജി, ദേശീയ കൗണ്‍സില്‍ അംഗം എം.ധര്‍മ്മരാജ്, മദ്ധ്യമേഖല ജന.സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, മണ്ഡലം ജന.സെക്രട്ടറിമാരായ ടി.ബാലചന്ദ്രന്, എം.സി. വിജയകുമാര്‍, ജില്ലാട്രഷറര്‍ കെ.എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു. തൃക്കാക്കര മണ്ഡലം വൈസ് പ്രസിഡന്റ് കെ.എന്‍. രാജന്, ലാല്‍ചന്ദ്, ഹരീഷ് മേനോന്, എം.ആര്. രാജേഷ്, രഞ്ചിത്ത് മേനോന്, പ്രേമ ശിവാനന്ദന്, ബിനി സുരേഷ്, പി.എസ്. ദേവദാസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: