മട്ടന്നൂര്‍: ആരോഗ്യമന്ത്രി കെ. കെ. ശൈലജയുടെ അമ്മ പഴശ്ശി ആരതിയില്‍ കെ. കെ. ശാന്ത (86) അന്തരിച്ചു.
പായം മാടത്തിലെ പരേതരായ രാമന് മേസ്ത്രിയുടെയും കെ. കെ. കല്യാണിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കോറോത്ത് കുണ്ടന്‍ (കുന്നോത്ത്).
മരുമകന്: കെ. ഭാസ്കരന് (മട്ടന്നൂര്‍ നഗരസഭാ ചെയര്മാന്). സഹോദരങ്ങള്‍: ദമയന്തി, ചന്ദ്രിക, ശ്യാമള, സഹദേവന്. ഇന്ന് 11ന് പയ്യാമ്പലത്ത് സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: