കായല്‍ നികത്തല്‍ ഇടതു വലതു മുന്നണികളുടെ ഒത്താശയോടെ

Thursday 20 October 2016 11:08 pm IST

പളളുരുത്തി: കെ. ബാബുവിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നിന്റെ പൂര്‍ത്തീകരണമാണ് ഇടക്കൊച്ചി ഫിഷ് പോണ്ട് നവീകരണ പദ്ധതികളുമായി ബന്ധപ്പെട്ട് നടക്കുന്നത്. 27 ഏക്കര്‍ വരുന്ന കായല്‍ഭാഗത്തിന് ചുറ്റും മൂന്നു മീറ്റര്‍ ചുറ്റളവില്‍ റോഡു നിര്‍മ്മിച്ചു കൊണ്ടാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഫിഷറീസ് വകുപ്പിന് കീഴില്‍ തുടര്‍ന്ന് വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോള്‍ അഡാക്കിന്റെ പദ്ധതിയായാണ് നടപ്പാക്കുന്നത് കോടികള്‍ ചിലവിട്ടു നടപ്പാക്കുന്ന പദ്ധതിക്ക് ഇടതു വലതു വ്യത്യാസമില്ലാതെ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുമുണ്ട്. കെ ബാബുവിന് പ്രത്യേക താല്പര്യമുള്ള കരാറുകാരനാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല ആധുനിക ഫിഷ് ഫാം നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പറയുമ്പോഴും ഏക്കറുകണക്കിന് വരുന്ന കായല്‍ഭാഗം ഒരു മാനദണ്ഡവും പാലിക്കാതെ നികത്തി വരികയാണ്.27 ഏക്കറു കൂടാതെ കൂടുതല്‍ പ്രദേശത്തേക്ക് കൂടി നിര്‍മ്മാണംവ്യാപിപ്പിച്ചിരിക്കുകയാണ്.സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകളുടെ ഒളിച്ചുകളിയാണ് നിലവിലെനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വെളിവാക്കുന്നത്. ഒരു വാഹനം കായല്‍ മദ്ധ്യത്തിലെ റോഡിലൂടെ ഓടിച്ചു കയറ്റി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന രീതിയാണ് ഇവിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രത്യേക പരിധിയില്‍ കൂടുതല്‍ കായല്‍ നികത്തുമ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണമെന്ന നിര്‍ദ്ദേശവും ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്. അതേ സമയം നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി നേരില്‍ കാണുന്നതിന് വെള്ളിയാഴ്ച നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുമെന്ന് അഡാക്ക് റീജിയണല്‍ എക്‌സി: ഡയറക്ടര്‍ സുഗുണ പാലന്‍ പറഞ്ഞു.   മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു പള്ളുരുത്തി: ഇടക്കൊച്ചി ഷിഫ്ഫാം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനധികൃത നിര്‍മ്മാത്തെക്കുറിച്ച് മന്ത്രി മേഴ്‌സികുട്ടിയമ്മ വിശദീകരണം ആവശ്യപ്പെട്ടു. അഡാക്കിന്റെ റീജണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്‍ പ്രസിഡന്റ്‌വി.ഡി. മജീന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.