ഗുവാഹത്തി: ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിക്ക് വിജയത്തുടര്‍ച്ച. ഇന്നലെ നടന്ന കളിയില്‍ അവര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 49-ാം മിനിറ്റില്‍ ഡേവിഡ് സൂക്കിയാണ് ചെന്നൈയിന്റെ വിജയഗോള്‍ നേടിയത്.
കഴിഞ്ഞ ദിവസം എഫ്സി ഗോവയെ 2-0ന് പരാജയപ്പെടുത്തിയ ചെന്നൈയിന്റെ തുടര്‍ച്ചയായ രണ്ടാം ജയം. വിജയത്തോടെ നാല് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി ചെന്നൈയിന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പരാജയപ്പെട്ടെങ്കിലും 6 കളികളില്‍ നിന്ന് 10 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒന്നാമതുതന്നെ. നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം പരാജയമാണിത്.
പന്തടക്കത്തില്‍ മുന്നിട്ടുനിന്നത് നോര്‍ത്ത് ഈസ്റ്റായിരുന്നെങ്കിലും കൃത്യതയോടെ കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തത് ചെന്നൈയിന്. അവരുടെ എട്ട് ഷോട്ടുകളില്‍ നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഇരു ഗോളികളും നടത്തിയ മികച്ച പ്രകടനവും ഏറെ ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: