പയ്യാവൂര്‍: മയ്യില്‍ എംബിഎ കോളേജ് അധ്യാപകനും, ബിജെപി നേതാവും ഏരുവേശ്ശിയിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ എം.സി. വിനീതിന്റെ നാല്പത്തിയൊന്നാം ചരമദിനമായ 23ന് അനുസ്മരണ സമ്മേളനം നടക്കും. മൂന്ന് മണിക്ക് ഏരുവേശി കെകെഎന്‍ എംഎ യുപി സ്കൂളില്‍ വി.എന്‍.എം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍. കെകെഎന്എംഎ യുപി സ്കൂള്‍ മാനേജര്‍ ഇ.കെ. ചന്ദ്രഹാസന്‍ അധ്യക്ഷത വഹിക്കും. അഡ്വ.എ.വി.കേശവന് പ്രഭാഷണം നടത്തും. പയ്യാവൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് ടി.പി.രാജീവന്, ആനിയമ്മ ആലക്കോട്, അജി കുമാര്‍ കരിയില്‍, ടി.ആര്.പ്രസാദ്, എം.കെ.നകുല്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: