റൂട്ട് നമ്പര്‍ മുഴുവന്‍ ബസ്സുകളിലും പ്രദര്‍ശിപ്പിക്കണം

Friday 21 October 2016 1:44 am IST

കണ്ണൂര്‍: ജില്ലയില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസ്സുകളും റൂട്ട് നമ്പറുകള്‍ ബസ്സിന്റെ മുന്നിലും പിറകിലുമുളള ദിശാ സൂചക ബോര്‍ഡുകളിലും നവംബര്‍ ഒന്നിനകം ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കേണ്ടതാണെന്ന് ആര്‍ടിഒ അറിയിച്ചു. ബോര്‍ഡില്‍ ഇടതുവശത്തായി 25 സെന്റീമീറ്റര്‍ വ്യാസമുളള വൃത്തത്തില്‍ ഉള്‍ക്കൊളളുന്ന വിധം റൂട്ട് നമ്പര്‍ പ്രദര്‍ശിപ്പിക്കണം. താവക്കര ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന ബസ്സുകളിലെ നമ്പര്‍ മഞ്ഞ പശ്ചാത്തലത്തില്‍ കറുപ്പ് അക്കങ്ങളിലും, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ബസ്സുകളില്‍ ചുവപ്പ് പശ്ചാത്തലത്തില്‍ കറുപ്പ് അക്കങ്ങളിലുമാണ് റൂട്ട് നമ്പര്‍ എഴുതേണ്ടത്. യാത്രക്കാര്‍ക്ക് റൂട്ട് നമ്പര്‍ നോക്കി എളുപ്പത്തില്‍ സഞ്ചരിക്കേണ്ട ബസ് തിരിച്ചറിയാന്‍ ഇത് സഹായകമാകുമെന്ന് ആര്‍ടിഒ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.