കണ്ണൂര്‍: കണ്ണൂര്‍ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ഫോണ്‍ സര്‍വ്വീസിങ്ങ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഒരു മാസത്തെ പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുളള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പിഒ കാഞ്ഞിരങ്ങാട്, കരിമ്പം, കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ 30 ന് മുമ്പ് അപേക്ഷിക്കണം. ഓണ്‍ലൈനായി ംംം.ൃൗറലെ.േരീാ ലും അപേക്ഷിക്കാം. ഫോണ്‍: 0460 2226573.
പ്രതികരിക്കാൻ ഇവിടെ എഴുതുക: