ഐഎസിനെ സഹായിച്ച അമേരിക്കന്‍ യുവാവിന് 30 വര്‍ഷം തടവ്

Friday 21 October 2016 3:25 am IST

കാലിഫോര്‍ണിയ; ഐഎസിനെ സഹായിച്ച കാലിഫോര്‍ണിയ കോളേജ് മുന്‍വിദ്യാര്‍ഥി മുഹനാദ് ബദാവി(25)ക്ക് 30 വര്‍ഷം തടവ്. ബദാവിയും 25 വയസുള്ള നാദേര്‍ എല്‍ഹുസയേലും ചേര്‍ന്ന്, എല്‍ഹുസയേലിനെ ഐഎസില്‍ ചേര്‍ക്കാന്‍ പദ്ധതി തയ്യാറാക്കി. വിമാനടിക്കറ്റിനുള്ള പണം നല്‍കിയത് ബദാവിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ അറസ്റ്റിലായത്. ഐഎസിന് അനുകൂലമായ കാര്യങ്ങള്‍ ഫേസ്ബുക്കിലും മറ്റും പ്രചരിപ്പിച്ച ഇവര്‍ വിശുദ്ധ യുദ്ധത്തില്‍ മരിക്കുന്നത് അനുഗ്രഹമാണെന്നും വിവരിച്ചിരുന്നു. 30 വര്‍ഷം തടവും പിന്നെ പുറത്ത് നിരീക്ഷണത്തില്‍ മോചിപ്പിക്കാനുമാണ് കോടതി ഉത്തരവ്. ഇതേ ശിക്ഷ കഴിഞ്ഞ മാസം എല്‍സാഹുയലിനും വിധിച്ചിരുന്നു. എന്‍ജിനീയറാണ് സുഡാന്‍കാരനായ ബദാവി. കുട്ടിക്കാലത്തേ കുടുംബസഹിതം അമേരിക്കയിലേക്ക് കുടിയേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.