പാലക്കാട്: ആര്‍എസ്എസ് കൊല്ലങ്കോട് സംഘജില്ലാ ആസ്ഥാനമായ, കൊടുവായൂര്‍ കേരളപുരം ഗ്രാമത്തിലെ വിജയ ദുര്‍ഗ്ഗ കാര്യാലയം സമര്‍പ്പിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംഘപ്രവര്‍ത്തനം സര്‍വ്വവ്യാപിയും സര്‍വ്വ സ്പര്ശിയുമാണെന്നും സമൂഹമിന്ന് ഉറ്റുനോക്കുന്നത് സംഘത്തെയാണെന്നും ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് പറഞ്ഞു. കാര്യാലയസമര്പ്പണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുക്കന്മാരുടെയും പൂര്‍വ്വികരുടെയും സങ്കല്‍പ്പങ്ങളും അനുഗ്രഹങ്ങളും ഉള്‍ക്കൊണ്ട് വ്യക്തമായ ദിശാബോധത്തോടെ പ്രവര്‍ത്തിക്കുവാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.
പ്രതീക്ഷയോടെ ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ സ്വന്തം പൈതൃകത്തെ നശിപ്പിച്ച് ഇരുട്ടില്‍ തപ്പുന്ന സ്ഥിതിവിശേഷമാണിവിടെ. രാഷ്ട്രനിര്‍മ്മാണമാണ് സംഘത്തിന്റെ ദൗത്യം. മാതൃകാപരമായ വ്യക്തിത്വം വളര്‍ത്തിയെടുക്കുവാന്‍ നിരന്തരമായ പരിശ്രമം വേണം. ശാഖകളിലൂടെ മാത്രമേ വ്യക്തിനിര്‍മ്മാണം സാധിക്കൂ, അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് വിഭാഗ് സംഘചാക് വി.കെ. സോമസുന്ദരം, പ്രാന്തപ്രചാരക് ഹരികൃഷ്ണന്, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശന്, വിഎച്ച്പി അഖിലേന്ത്യ സെക്രട്ടറി കാശിവിശ്വനാഥന്, ബാലഗോകുലം സംഘടനാ സെക്രട്ടറി സി.സി. ശെല്വന്, ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹനന്, ജില്ലാ സംഘചാലക് സുന്ദരന്‍, എബിവിപി സംസ്ഥാന സെക്രട്ടറി പ്രസാദ്, നവോത്ഥാനപരിഷത്ത് പ്രതിനിധി സുബ്രഹ്മണ്യന് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കാര്യവാഹ് എ.ദേവന് സ്വാഗതവും വ്യവസ്ഥാ കാര്യവാഹ് കെ.ബി. രാജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: