കഞ്ചാവ് കേസുകളിലെ പ്രതി അറസ്റ്റില്‍

Friday 21 October 2016 10:30 am IST

കൊല്ലം: കുരീപ്പുഴ റിസോര്‍ട്ടും പരിസരപ്രദേശവും നീരാവില്‍ കടവൂര്‍ ഭാഗങ്ങളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തിവന്ന കുരീപ്പുഴ പാണാമുക്കം കടവ് സ്വദേശി പ്രേംരാജിനെ 200 പൊതി കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ദിവസങ്ങളായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രേംരാജ്. നഗരത്തിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളാണ് സ്ഥിരം ഇടപാടുകാരെന്ന് കണ്ടെത്തി. 200 രൂപയുടെയും 100 രൂപയുടെയും പൊതികളാക്കിയാണ് പ്രതിയുടെ വില്‍പ്പന. റെയ്ഡില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ.അനില്‍കുമാറിനൊപ്പം അസി. എക്‌സൈസ് ഇന്‍സ്‌പെക്ടറായ സുരേന്ദ്രന്‍പിള്ള, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ശ്രീകുമാര്‍, സുനില്‍കുമാര്‍, ജി.ശ്രീകുമാര്‍, മിനേഷ്യസ്, അഖില്‍, ബിനോജ് എിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.