ഗുരുവായൂരപ്പന്‍ കോളേജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സഖ്യം

Friday 21 October 2016 10:36 am IST

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജില്‍ എസ്എഫ്‌ഐ- കെഎസ്‌യു സഖ്യമു ണ്ടാക്കിയതായി എബിവിപി. എബിവിപിയെ പരാജയപ്പെടുത്താനാണ് രണ്ട് സംഘടനകളും ഒരുമിച്ചത്. 1850 വോട്ടുകളുള്ള കോളേജില്‍ എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്ക് 715 വോട്ടുകള്‍ ലഭിച്ചു. എസ്എഫ്‌ഐ 764 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. എന്നാല്‍ കെഎസ്‌യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് 323 വോട്ടുകള്‍ മാത്രം. രണ്ട് യുയുസി സീറ്റുകള്‍ എസ്എഫ്‌ഐയും കെഎസ്‌യും പങ്കിടുകയായിരുന്നു. വിജയിച്ച ഒരു യുയുസി സീറ്റില്‍ കെഎസ്‌യുവിന് 863 വോട്ടാണ് ലഭിച്ചതെങ്കില്‍ രണ്ടാമത്തെ സീറ്റില്‍ ആകെ ലഭിച്ചത് 274 വോട്ടുകള്‍ മാത്രം. എന്നാല്‍ രണ്ടാമത്തെ സീറ്റില്‍ 783 വോട്ടുകള്‍ നേടിയാണ് എസ്എഫ്‌ഐ ജയിച്ചത്. എഡിറ്റര്‍ സ്ഥാനത്തേക്ക് കെഎസ്‌യുവിന് സ്ഥാനാര്‍ ത്ഥിയുണ്ടായിരുന്നില്ല. എസ്എഫ്‌ഐക്കാകട്ടെ ഈ സീറ്റില്‍ 999 വോട്ടുകള്‍ ലഭിച്ചു. കെഎസ്‌യുവിന്റെ വോട്ടുകള്‍ എസ്എഫ്‌ഐക്ക് വില്‍ക്കുകയായിരുന്നു. എന്നാല്‍ പിജി പ്രതിനിധി സ്ഥാനത്തേക്ക് എസ്എഫ്‌ഐയെ അട്ടിമറിച്ചുകൊണ്ട് എബിവിപി സ്ഥാ നാര്‍ത്ഥി വിജയിച്ചു. ബികോം, ഹിസ്റ്ററി, ഹിന്ദി അസോസിയേഷനുകളിലും എബിവിപി വിജയിച്ചു. എസ്എഫ്‌ഐയുടെയും കെഎസ്‌യുവിന്റെയും അവിശുദ്ധ സഖ്യമാണ് ഗുരുവായൂരപ്പന്‍കോളേജില്‍ ഉണ്ടായതെന്ന് എബിവിപി കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.