ജയിച്ചാല്‍ ഫലം അംഗീകരിക്കുമെന്ന് ട്രംപ്, പ്രസ്താവന വിവാദത്തില്‍

Friday 21 October 2016 10:52 am IST

വാഷിങ്ടണ്‍: ജയിച്ചാല്‍ മാത്രം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഓഹിയോയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളോട് സംസാരിക്കവെയാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കും, എന്നാല്‍ അതിനെ നിയമപരമായി ചോദ്യംചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെയും അവസാനത്തെയും സംവാദത്തില്‍ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തൊട്ടുപിന്നാലെയാണ് വിവാദ പ്രസ്താവന. എന്നാല്‍ ട്രംപിന്റെ പ്രസ്താവനക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ ബരാക് ഒബാമയും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരിയും രംഗത്തുവന്നു. അപകടകരമായ പ്രസാവനയാണ് ട്രംപ് നടത്തിയതെന്ന് ഒബാമ പ്രതികരിച്ചു. ജനങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത് ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ സഹായംചെയ്യുമെന്ന് ഒബാമ പറഞ്ഞു. ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പ്രസ്താവനയെന്ന് ഹിലരി ക്ലിന്റണ്‍ ആരോപിച്ചു. മിഷേല്‍ ഒബാമയും ട്രംപിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.