കൊച്ചി: ബാര്‍കോഴ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചത് തന്റെ അറിവോടെയല്ലെന്ന് ബാബു. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് വിജിലന്‍സ് ആസ്ഥാനത്ത് എത്തിയ ബാബു മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
ബാബുറാമിന്റെ ഇടപാടുകള്‍ തനിക്കറിയില്ലെന്നും കെ.ബബു പറഞ്ഞു. ബാബുറാമിന്റെ കത്ത് കൊണ്ട് തനിക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നും ബാബു കൂട്ടിച്ചേര്‍ത്തു. രാവിലെ പത്ത് മണിയോടെയാണ് ബാബു കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് എത്തിയത്.
കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള നേതാക്കള്‍ ബാബുവിനൊപ്പം ഉണ്ടായിരുന്നു. ബിനാമി ബാബുറാമും കെ.ബാബുവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വിജിലന്‍സ് തെളിവുകള്‍ ശേഖരിച്ചതിന് തൊട്ടു പിന്നാലെയാണ് ചോദ്യം ചെയ്യല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: